യുവാക്കളെ ആകർഷിക്കാൻ ബോബറും റോമറുമായി മോട്ടോ ഗുച്ചി ഇന്ത്യന്‍ വിപണിയിലേക്ക്

വ്യാഴം, 11 ഓഗസ്റ്റ് 2016 (17:26 IST)
ബോബറും റോമറുമായി മോട്ടോ ഗുച്ചി ഇന്ത്യയിലെത്തുന്നു. മോട്ടോപ്ലക്സ് ഷോറൂമുകൾ വഴി പിയാജിയോയാണ് ബൈക്കുകള്‍ വിൽപ്പനയ്ക്കെത്തിക്കുന്നത്. പ്രധാനമായും യുവാക്കളെ ഉദ്ദേശിച്ചാണ് ക്ലാസിക്ക് ലുക്കും മികച്ച കരുത്തുമായി  ഈ ബൈക്കുകള്‍ എത്തുന്നത്.
 
850 സിസി എൻജിനാണ് രണ്ട് ബൈക്കുകള്‍ക്കുമുള്ളത്. കൂടാതെ ഈ വി ട്വിൻ എൻജിന് 55 ബിഎച്ച്പി കരുത്തും 62 എൻഎം ടോർക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. പൂർ‌ണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്ക് 14 ലക്ഷം രൂപയായിരിക്കും ഏകദേശ വിലയെന്ന് കമ്പനി അറിയിച്ചു.
 
ഇന്ത്യയില്‍ വില്പനക്കെത്തുന്ന ഈ ബൈക്കുകൾ ആദ്യഘട്ടത്തില്‍ പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിലാണ് വിൽപ്പനയ്ക്കെത്തുക. കൂടാതെ പിയാജിയൊ ഗ്രൂപ്പിൽപെട്ട വെസ്പ, ഏപ്രിലിയ, മോട്ടോ ഗുചി ബ്രാൻഡുകളിലെല്ലാം പുതിയ മോഡലുകൾ അവരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി വ്യക്തമാക്കി
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക