രണ്ട് തകര്‍പ്പന്‍ ബൈക്കുകളുമായി മോട്ടോ ഗുസി ഇന്ത്യന്‍ വിപണിയില്‍

തിങ്കള്‍, 7 നവം‌ബര്‍ 2016 (11:47 IST)
ഇറ്റാലിയൻ ഇരുചക്ര വാഹനനിർമാതാക്കളായ മോട്ടോ ഗുസി വി9, എംജിഎക്സ്-21 എന്നീ ബൈക്കുകളെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. സിബിയു ചാനൽ വഴിയാണ് ഈ ബൈക്കുകളെ ഇന്ത്യയിൽ വില്പനയ്ക്ക് എത്തിച്ചത്. പ്യാജിയോ ഡീലർഷിപ്പുകൾ വഴിയാണ് ഇന്ത്യയിലുടനീളം ഈ ബൈക്കുകളുടെ വില്പന നടത്തപ്പെടുക.

കാലിഫോർണിയ ടൂറിംങ് കസ്റ്റം, ഓഡേസ്, കാലിഫോർണിയ ടൂറിംങ് 1400, എൽ ഡോറാഡോ, ഗ്രിസോ എസ്ഇ എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്. ഇന്ത്യയിൽ മോട്ടോ ഗുസിയുടെ ശൃംഖല വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി9, എംജിഎക്സ്-21 മോട്ടോർബൈക്കുകൾ കൂടി ഇന്ത്യയിലെത്തിച്ചത്.  

മോട്ടോ ഗുസി വി9 റോമർ-13.60 ലക്ഷം, മോട്ടോ ഗുസി വി9 ബോബെർ-13.60 ലക്ഷം, മോട്ടോ ഗുസി എംജിഎക്സ്-21-27.78ലക്ഷം എന്നിങ്ങനെയാണ് മോട്ടോര്‍ ബൈക്കുകളുടെ പൂനൈ എക്സ്ഷോറൂം വിലകൾ.

വെബ്ദുനിയ വായിക്കുക