കൂപ്പറിന്റെ ആദ്യ കോംപാക്റ്റ് സെഗ്‌മെന്റ് മോഡലാണു 4 ഡോര്‍ മോഡലായ ക്ലബ്മാൻ അടുത്തമാസത്തോടെ വിപണിയിലെത്തും. ഒക്ടോബർ 31-നു വാഹനം വിപണിയിലെത്തുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഗ്ലാമറും കരുത്തും ഒരു പോലെ ഇഴുകി ചേരുന്നതാണ് പുതിയ മിനി ക്ലബ്മാൻ. നിരത്തിലെ താരമാകാന്‍ എത്തുന്ന ക്ലബ്‌മാന്റെ വില മാത്രം വ്യക്തമാക്കിയിട്ടില്ല.
രണ്ട് എസ് വേരിയന്റുകളും ഒരു വൺ വേരിയന്റും അടക്കം മൂന്നു പെട്രോൾ മോഡലുകൾ. 141 കിലോവാട്ട്/ 192 എച്ച്പി കരുത്തുള്ള 4 സിലിണ്ടർ എൻജിൻ, 100 കിലോവാട്ട്/ 136 എച്ച്പി കരുത്തുള്ള 3 സിലിണ്ടർ എൻജിൻ എന്നിവയാണ് എസ് വേരിയന്റുകൾ. മൂന്നു ഡീസൽ വേരിയന്റുകളുണ്ട്. 100 കിലോവാട്ട്/ 150 എച്ച്പി കരുത്താണു ഡി ക്ലബ്മാൻ ഡീസൽ എൻജിൻ. ഡി ക്ലബ്മാൻ (85 കിലോവാട്ട്/ 116 എച്ച്പി), എസ് ഡി ക്ലബ്മാൻ (140 കിലോവാട്ട്/ 190 എച്ച്പി) എന്നിവയാണ് ക്ലബ്മാന്റെ മറ്റു ഡീസൽ വകഭേദങ്ങൾ. മൂന്നു സിലിണ്ടർ 75 കിലോവാട്ട്/ 102 എച്ച്പി കരുത്തുള്ള വൺ ക്ലബ്മാനാണ് മൂന്നാമത്തെ വകഭേദം.
പഴയ മിനി കൂപ്പര്‍ വഹനങ്ങളേക്കള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നതാണ് മിനി ക്ലബ്മാൻ. തികച്ചും പേഴ്സണലൈസ് ചെയ്യുന്ന അനുഭവമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മിനി കണക്ടഡ് ഇൻ കാർ ഇൻഫോടെയ്ന്‍മെന്റ്, ഒറിജിനൽ മിനി ആക്സസറീസ്, ഇലക്ട്രിക് പാർക്കിംഗ് ബ്രെയ്ക്ക്, വൈദ്യുതി ഉപയോഗിച്ചു ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നിവയാണ് എടുത്തു പറയാവുന്ന പ്രത്യേകത. എട്ടു സ്പീഡ് സ്റ്റെപ്ട്രോണിക് ഗിയർബോക്സ്. മിനി യുവേഴ്സ് ഇന്റീരിയർ സ്റ്റൈൽസാണ് മറ്റൊരു പ്രധാന ആകര്‍ഷണം.