മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര സെഡാനായ എസ് ക്ലാസിന്റെ ‘കൊണസേഴ്സ് എഡിഷൻ’ പുറത്തിറങ്ങി. പുണെ ചക്കിൻ പ്ലാന്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ സെഡാന് യഥാക്രമം 1.21 കോടി രൂപ മുതല്‍ 1.32 കോടി രൂപവരെയാണ് വില.
മൂന്ന് ലീറ്റർ ഡീസൽ എൻജിനുമായെത്തുന്ന എസ് 350 ഡി, മൂന്ന് ലീറ്റർ പെട്രോൾ എൻജിനുള്ള എസ് 400 എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. പുതിയ നൈറ്റ് വ്യൂ അസിസ്റ്റ് പ്ലസ്, 43.5 ഡിഗ്രി ചായ്ക്കാന്‍ സാധിക്കുന്ന എക്സിക്യൂട്ടീവ് പിൻ സീറ്റ് എന്നീ സൗകര്യങ്ങളും വാഹനത്തിലുണ്ട്.