മെ‌ഴ്‌സിഡസ് കാറുകളുടെ വില കൂടി

ബുധന്‍, 14 ജനുവരി 2015 (11:01 IST)
ആഡംബര കാര്‍ പ്രേമികളുടെ ഹരമായ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയില്‍ തങ്ങളുടെ കാറുകളുടെ വില ഉയര്‍ത്തി. നാല് ശതമാനം വിലയാണ് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ഈ മാസം 22നു പ്രാബല്യത്തില്‍ വരും.

കേന്ദ്ര സര്‍ക്കാര്‍ കാറുകളുടെ എക്സൈസ് തീരുവയിളവ് പിന്‍വലിച്ചതുമൂലമാണ് മെഴ്സിഡീസ് ബെന്‍സുകള്‍ക്ക് വിലയ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടായതെന്ന് കമ്പനി മേധാവി എബര്‍ഹാഡ് കേണ്‍ വ്യക്തമാക്കി. നിലവിലെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധന ബാധകമായിരിക്കും.

വില ഉയര്‍ത്തിയത് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഏത് സാഹചര്യത്തിലും ബെന്‍സുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടെന്നും. മികച്ച പെര്‍ഫോമന്‍സ് കാഴ്ച് വെക്കുന്ന തങ്ങളുടെ കാറുകളെ വിപണി കൈവിടില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ എക്സൈസ് തീരുവയിളവ് പിന്‍വലിച്ച സാഹചര്യത്തില്‍ ചെറുകാറുകളുടെയും വില ഉയര്‍ന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക