ടിയാഗോയ്ക്ക് ഇതൊരു പണിയാകുമോ ? പ്രതാപം വീണ്ടെടുക്കാന്‍ മുഖം മിനുക്കി മാരുതി സെലേറിയോ !

വെള്ളി, 26 മെയ് 2017 (10:57 IST)
ബജറ്റ് ഹാച്ച്ബാക്ക് വിപണിയില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ മാരുതി സെലേറിയോ പുതിയ രൂപത്തിൽ എത്തുന്നു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സാമ്പത്തിക വർഷം തന്നെ പുതിയ സെലേറിയോ വിപണിയിലെത്തുമെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മാരുതിയുടെ പ്രീമിയം ക്രോസ്ഓവറായ എസ് ക്രോസിന് ശേഷമായിരിക്കും കമ്പനി പുതിയ സെലേറിയോയെ പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 
പുതിയ ബംബർ, ഗ്രിൽ ഹെഡ്‌‍ലൈറ്റ് എന്നീ പ്രധാനമാറ്റങ്ങളുമായാണ് ഈ ഹാച്ച് എത്തുന്നത്. കൂടാതെ വാഹനത്തിന്റെ ഇന്റീ‍രിയറിലും കാര്യമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള സെലേറിയോയുടെ ഡീസൽ പതിപ്പിനെ അടുത്തിടെയാ‍ണ് മാരുതി പിന്‍‌വലിച്ചത്. പുതിയ മോഡലിനൊപ്പം പുതിയ ഡീസൽ എന്‍ജിനോടു കൂടിയ മോ‍ഡലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പെട്രോൾ എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നും പറയുന്നു. 

വെബ്ദുനിയ വായിക്കുക