ഇന്ത്യൻ നിർമിത എസ്‌ യു വി ‘ജി എൽ സി’യുമായി മെഴ്സിഡീസ് ബെൻസ്

തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (10:07 IST)
ഇന്ത്യന്‍ നിര്‍മിത മെഴ്സീഡിസ് ബെൻസ് എസ് യു വി ‘ജി എൽ ക്ലാസ്’ പുറത്തിറക്കി. പെട്രോൾ, ഡീസൽ എൻജിനുകളോടെ 220 ഡി ഫോർമാറ്റിക് സ്റ്റൈൽ, 220 ഡി ഫോർമാറ്റിക് സ്പോർട്, 300 ഫോർമാറ്റിക് സ്പോർട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഡീസൽ സ്റ്റൈലാണ് 47.90 ലക്ഷം രൂപയും ഡീസൽ സ്പോർട്ടിന് 51.50 ലക്ഷവും പെട്രോൾ ‘ജി എൽ സി’ക്ക് 51.90 ലക്ഷവുമാണ് വില.          
 
1991 സി സി എൻജിനാണ് ‘ജി എൽ സി 300 ഫോർമാറ്റി’ക്കിനു കരുത്തേകുന്നത്. 1300 — 4000 ആർ പി എമ്മിൽ 370 എൻ എം വരെ ടോർക്കും 5500 ആർ പി എമ്മിൽ 241.38 ബി എച്ച് പി വരെ കരുത്തും സൃഷ്ടിക്കാന്‍ ഈ എഞ്ചിന് കഴിയും. ഈ ‘ജി എൽ സി’ക്ക് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 222 കിലോമീറ്ററാണ്.  
 
2143 സി സി എൻജിനാണ് മെഴ്സീഡിസ് ‘ജി എൽ സി’ 220 ഡി ഫോർമാറ്റിക്കിലുള്ളത്. 1400 — 2800 ആർ പി എമ്മിൽ 400 എൻ എം വരെ ടോര്‍ക്കും 3000 — 4200 ആർ പി എമ്മിൽ 167.63 ബി എച്ച് പി വരെ കരുത്തും സൃഷ്ടിക്കുന്ന ഈ എസ്‌ യു വിയ്ക്ക് മണിക്കൂറിൽ പരമാവധി 210 കിലോമീറ്ററാണ് വേഗം. 8.3 സെക്കൻഡില്‍ നിശ്ചലാവസ്ഥയിൽ നിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കാനും സാധിക്കും.     
 
ഫോർമാറ്റിക് പെർമനെന്റ് ഓൾ വീൽ ഡ്രൈവ്, ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ എന്നി സവിശേഷതകളുമായി എത്തുന്ന ‘ജി എൽ സി’ സ്പോർട്, കംഫർട്ട്, സ്പോർട് പ്ലസ്, ഇകോ, ഇൻഡിവിജ്വൽ എന്നീ വകഭേദങ്ങളില്‍ ലഭ്യമാകും. മൂന്നു നിറ സാധ്യതകളുള്ള ആംബിയന്റ് ലൈറ്റിങ്, ലോക്കബ്ൾ കാർഗോ ഫ്ളോർ കീലെസ് സ്റ്റാർട്, റിവേഴ്സ് കാമറ, ആക്ടീവ് പാർക്കിങ് അസിസ്റ്റൻസ്, പനോരമിക് സ്ലൈഡിങ് ഇലക്ട്രിക് റൂഫ് എന്നിവയുമുണ്ട്.

വെബ്ദുനിയ വായിക്കുക