ലെനോവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ K6 പവര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് മെറ്റാലിക് ബോഡിയാണുള്ളത്. 9,999 രൂപയ്ക്ക് ലഭ്യമാകുന്ന ഈ ഫോണിന്റെ വില്പന ഫ്ലിപ്കാർട്ട് വഴിയാണ് നടക്കുന്നത്.
1.4Ghz ഒക്ടാ–കോർ ക്വാൽകം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 GB വരെ സ്റ്റോറേജ് വർധിപ്പിക്കാന്‍ സാധിക്കുന്ന 32ജിബി ഇന്റേണല്‍ മെമ്മറി, 5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേ എന്നീ സവിശേഷതക്കളുമുണ്ട്.
ആന്‍ഡ്രോയ്ഡ് 6 മാര്‍ഷ്മലോയാണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 13 മെഗാപിക്സല്‍ പിന്‍ക്യാമറയും ഫ്രണ്ട് ക്യാമറ എട്ടു മെഗാപിക്സലുമാണ്. ഇരട്ട നാനോ സിം ഉപയോഗിക്കാവുന്ന ഈ ഫോണില്‍ 4G VoLTE സപ്പോര്‍ട്ട് ചെയ്യും. 4,000 mAh ബാറ്ററി കരുത്താണ് ഈ ഫോണ്‍ നല്‍കുക.
കൂടാതെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡോള്‍ബി ATMOS സപ്പോര്‍ട്ടുള്ള ഡ്യുവല്‍ സ്പീക്കറുകള്‍, തിയേറ്റർമാക്സ് എന്നിവയും ഈ ഫോണിന്റെ പ്രധാന പ്രത്യേകതകളാണ്.