കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം നാളെ

വെള്ളി, 22 ജനുവരി 2016 (10:00 IST)
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ശനിയാഴ്ച നടക്കും. പരീക്ഷണ ഓട്ടത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) മാനേജിംഗ് ഡയറക്‌ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരീക്ഷണ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച രാവിലെ പത്തുമണിക്ക് മുട്ടത്തെ മെട്രോ യാര്‍ഡിലാണ് പരീക്ഷണ ഓട്ടം നടക്കുക. ഡിസംബറിനു മുമ്പ് യാത്രക്കാര്‍ക്ക് മെട്രോ തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കെ എം ആര്‍ എല്‍ എംഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മെട്രോയാണ് കൊച്ചിയിലേതെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. മെട്രോയ്ക്കായി ഭൂമി വേഗത്തില്‍ വിട്ടുതന്ന ജനങ്ങളുടെ സഹകരണം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക