കൊച്ചി മെട്രോ: അടുത്ത ഘട്ടം കോച്ചുകള്‍ ഏപ്രിലില്‍ എത്തും

ചൊവ്വ, 5 ജനുവരി 2016 (09:59 IST)
കൊച്ചി മേട്രോയ്ക്കായുള്ള രണ്ടാമത് സെറ്റ് കോച്ചുകള്‍ ഏപ്രിലില്‍ എത്തുമെന്ന് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്‌ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. കൊച്ചി മെട്രോ റെയിലിന്റെ ആദ്യ വൈദ്യുതി സബ്‌ സ്റ്റേഷന്‍, ആലുവ മുട്ടം യാര്‍ഡില്‍, ചാര്‍ജ് ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോറ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം, കൊച്ചി മെട്രോയ്ക്കായി ആന്ധ്രയില്‍ നിന്ന് പുറപ്പെട്ട ആദ്യസെറ്റ് കോച്ചുകള്‍ പത്തിന് മുട്ടം യാര്‍ഡില്‍ എത്തും. ഏപ്രില്‍ മുതല്‍ ഓരോ മാസവും ഓരോ സെറ്റ് കോച്ചുകള്‍ ആയിരിക്കും കൊച്ചിയിലെത്തുക. തുടര്‍ന്നുള്ള, 17 മാസത്തോളം ഇങ്ങനെ തുടര്‍ച്ചയായി കോച്ചുകള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
മുട്ടം യാര്‍ഡിലെ ആദ്യ സബ്‌ സ്റ്റേഷന്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രണ്ട് സബ്‌ സ്റ്റേഷന്‍ ആണ് ഇവിടെ നിര്‍മ്മിക്കുന്നത്. കെ എസ് ഇ ബിയുടെ കളമശ്ശേരി സബ് സ്റ്റേഷനില്‍ നിന്നാണ് ഇവിടെ വൈദ്യുതിയെത്തുന്നത്.

വെബ്ദുനിയ വായിക്കുക