ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ കുതിപ്പ് തുടരുന്നു. ഓഹരി - കടപ്പത്ര വിപണികളിലായി കഴിഞ്ഞ മാസം ഇന്ത്യ നേടിയത് 33,778 കോടി രൂപയാണ് (ഏകദേശം 570 കോടി ഡോളർ).
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) കഴിഞ്ഞ മാസം ഓഹരി വിപണിയിൽ 14,006 കോടി രൂപയും കടപ്പത്ര വിപണിയിൽ 19,772 കോടി രൂപയും നിക്ഷേപിച്ചുവെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2014ൽ ഇതുവരെ ഇന്ത്യൻ കടപ്പത്ര - ഓഹരി വിപണികളിലായി മൊത്തം 91,804 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. ഓഹരി വിപണി 45,804 കോടി രൂപയും കടപ്പത്ര വിപണി 46,000 കോടി രൂപയും സ്വന്തമാക്കി.