സോളിന്റെ പെട്രോൾ പതിപ്പിനെ ഇന്ത്യയിലെത്തിയ്ക്കാൻ ഒരുങ്ങി കിയ !

ബുധന്‍, 27 മെയ് 2020 (12:40 IST)
ഹാച്ച് ബാക്കായ സോളിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കാനുള്ള തയ്യറെടുപ്പിലണ് ദക്ഷിന കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. സോളിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമായിരിയ്ക്കും ഇന്ത്യയിലെത്തുക എന്നാണ് പ്രതീക്ഷിച്ചിരുന്നത്, എന്നാൽ വാഹനത്തിന്റെ പെട്രോൾ പതിപ്പിനെ കൂടി ഇന്ത്യൻ വിപണിയിലെത്തിയ്ക്കാൻ ആലോചിയ്ക്കുന്നതായി വ്യക്തമാക്കിയിരിയ്ക്കുകയാണ് കിയ. എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്കിന് നല്‍കിയ അഭിമുഖത്തിൽ കിയ ഇന്ത്യ മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
198 ബിഎച്ച്‌പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 145 ബിഎച്ച്‌പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ പതിപ്പുകളിലാണ് വാഹനം അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്ക്കുള്ളത്. എന്നാൽ ആദ്യം ഇലക്ട്രിക് പതിപ്പ് തന്നെയായിരിയ്ക്കും വിപണിയിൽ എത്തുക. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ സോള്‍ ഹാച്ച്‌ബാക്കിന്റെ ഇലക്‌ട്രിക് പതിപ്പ് ഇന്ത്യയിലെത്തിയേക്കും. 98 ബിഎച്ച്‌പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്‌ട്രിക് മോട്ടോറായിരിക്കും സോൾ ഇവിയ്ക്ക് കരുത്ത് പകരുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍