ജോയ് ആലുക്കാസ് 30 ഷോറൂമുകള്‍ തുറക്കും

വ്യാഴം, 4 ഡിസം‌ബര്‍ 2014 (14:54 IST)
തൃശ്ശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തും പുറത്തുമായി പുതിയ 30 ഷോറൂമുകള്‍ തുറക്കും. ഇന്ത്യയില്‍ 20 ഉം യൂറോപ്പ്, യുഎസ്, ശ്രീലങ്ക എന്നിവിടങ്ങളിലായി 10 സ്റ്റോറുകളുമാണ് തുറക്കുന്നത്. ഏകദേശം 1500 കോടി രൂപയാണ് ഈ ഷോറൂമുകള്‍ക്കായി ഗ്രൂപ്പ് മുതല്‍മുടക്കുന്നത്.

സിംഗപ്പൂര്‍, യുഎഇ, സൗദി, ബഹറൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പിന് നിലവില്‍ ഇന്ത്യയില്‍ 51 ഉം വിദേശത്ത് 44 ഷോറൂമുകളുമാണ് ഉള്ളത്. പുതിയ ഷോറൂമുകള്‍ക്കായി പ്രൈവറ്റ് ഇക്വിറ്റി വഴി പണം സമാഹരിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക