നിരത്തിലെ കൊട്ടാരം - ജീപ്പ് റാംഗ്ലർ പെട്രോൾ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍
ചൊവ്വ, 14 ഫെബ്രുവരി 2017 (10:37 IST)
ജീപ്പിന്റെ പെട്രോൾ വേർഷൻ റാംഗ്ലര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ജീപ്പ് റാംഗ്ലർ ഡീസൽ വേരിയന്റിനേക്കാള്‍ വിലയിൽ അല്പം കുറവുമായാണ് ഈ പെട്രേൾ അൺലിമിറ്റഡ് പതിപ്പ് എത്തിയിട്ടുള്ളത്. ഡല്‍ഹി ഷോറൂമില്‍ 56ലക്ഷമാണ് ഈ പുതിയ അഞ്ച് ഡോര്‍ പതിപ്പിന്റെ വില.
3.6ലിറ്റർ പെന്റാസ്റ്റാർ വി6 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 285ബിഎച്ച്പിയും 353എൻഎം ടോർക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കുന്നതിനായി അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എൻജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.