എ പി എല്‍ - ബി പി എല്‍ നിരക്കില്‍ ഭക്‌ഷ്യധാന്യം ജൂണ്‍വരെ നല്കും
വെള്ളി, 6 നവംബര്‍ 2015 (10:01 IST)
രാജ്യത്ത് എ പി ല്‍ - ബി പി എല്‍ നിരക്കില്‍ ജൂണ്‍ വരെ ഭക്‌ഷ്യധാന്യങ്ങള്‍ നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഭക്‌ഷ്യസുരക്ഷാനിയമം ഇനിയും നടപ്പാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് ആയിരിക്കും ഇത് ബാധകമാകുക.
അടുത്തവര്‍ഷം ജൂണ്‍ വരെയായിരിക്കും ഇത്തരത്തില്‍ അധികമായി ധാന്യങ്ങള്‍ നല്കുക. 2013 ജൂലൈ അഞ്ചിനാണ് ഭക്‌ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വന്നത്. ഇത് 20 സംസ്ഥാനങ്ങളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിയമം ഇനിയും നടപ്പാക്കാത്ത പഴയ റേഷന്‍ സമ്പ്രദായം തുടരുന്ന സംസ്ഥാനങ്ങള്‍ക്ക് സെപ്‌തംബര്‍ വരെ അധികധാന്യം നല്കിയാല്‍ മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം.