നിക്ഷേപകര്‍ ബാങ്കുകളെ കൈവിട്ട് ഓഹരി വിപണികളിലേക്ക്
വെള്ളി, 27 ജൂണ്‍ 2014 (12:42 IST)
രാജ്യത്ത് സുസ്ഥിര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതൊടെ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനു പകരം ഓഹരികളില്‍ നിക്ഷേപമിറക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയതായി റിസര്‍വ് ബാങ്ക് അവലോകനം. നിക്ഷേപകരുടെ ഈ മനോഭാവത്തിലെ മാറ്റം രാജ്യത്തേ ബാങ്കുകളുടെ നിക്ഷേപത്തില്‍ 30,000 കോടി രൂപയുടെ കുറവുണ്ടാക്കിയതായും അവലോകനത്തില്‍ പറയുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപത്തിന് ഒമ്പതു ശതമാനം പലിശ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ രാജ്യത്തിനെ പണപ്പെരുപ്പവുമായി തട്ടിച്ചു നോക്കുമ്പോല്‍ തീര്‍ത്തും നിസ്സരമായ ഈ തുക കൊണ്ട് നിക്ഷേപകര്‍ക്ക് വലിയ നേട്ടമൊന്നുമില്ല.
എന്നാല്‍ ഇതേ സമയം ഓഹറ്റി വിപണിയില്‍ ഉണര്‍വ്വ് പ്രകടമായതൊടെ ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ ലാഭം ഓഹരി വിപണികള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ബാങ്ക് വായ്പ്പകളില്‍ 3000 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.വിപണിയുടെ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. ഇതും നിക്ഷേപങ്ങള്‍ കുറയാന്‍ കാരണമായി.
ആര്‍ബിഐയുടെ കണക്കനുസരിച്ച് ജൂണ്‍ 13 ന് അവസാനിച്ച ആഴ്ചയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപവും വായ്പയും 13.9 ശതമാനം വളര്‍ച്ച നേടി. ഈ സാമ്പത്തിക വര്‍ഷം വായ്പയിലും നിക്ഷേപത്തിലും 15 ശതമാനം വര്‍ധനയാണ് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നത്.