സ്പ്രിംഗ്ഫീൽഡ്, ചീഫ്‌ടെയിൻ ഡാർക് ഹോഴ്സ് എന്നീ രണ്ട് കിടിലന്‍ ബൈക്കുകളുമായി അമേരിക്കൻ കമ്പനിയായ ഇന്ത്യൻ മോട്ടോർസൈക്കിൾ. ബംഗ്ലൂരുവിലാണ് ഈ രണ്ട് ബൈക്കുകളും അവതരിപ്പിച്ചത്. യഥാക്രമം 31.55ലക്ഷം, 33.07ലക്ഷം എന്നിങ്ങനെയാണ് ഈ ബൈക്കുകളുടെ ബംഗ്ലൂരു എക്സ്ഷോറൂം വില.
ക്ലാസിക് സ്റ്റൈലില്‍ എത്തുന്ന ഈ രണ്ട് ബൈക്കുകൾക്കും 1811സിസി വി ട്വിൻ ടണ്ടർ സ്ട്രോക്ക് 111 എൻജിനാണ് കരുത്തേകുന്നത്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്സാണ് ഈ എൻജിനിലുള്ളത്. കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന് സീറ്റ്, വിന്റ്ഷീൽഡ്, 64.3ലിറ്റർ അക്സസറി ട്രങ്ക് എന്നീ ഫീച്ചറുകളും ബൈക്കിലുണ്ട്.
എയർ അഡ്ജസ്റ്റബിൾ റിയർ സസ്പെൻഷനും കാർട്രിഡ്ജ് ഫോർക്കുമുള്ള ചാസിയാണ് ഇന്ത്യൻ സ്പ്രിംഗ്ഫീൽഡിന്റെ പ്രധാന പ്രത്യേകത. അതേസമയം, സിങ്കിൾ സീറ്റ്, ഓഡിയോ സിസ്റ്റം, എബിഎസ്, ഇലക്ട്രിക് ക്രൂസ് കൺട്രോൾ, കീലെസ് ഇഗ്നീഷൻ എന്നീ സവിശേഷതകളാണ് ഇന്ത്യൻ ചീഫ്‌ടെയിൻ ഡാർക്ക് ഹോർസിലുള്ളത്.
ഫോർക്കുകൾ, ഹെഡ്രെസ്, ടേൺസിഗ്നലുകൾ, മിറർ, എയർബോക്സ് കവർ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നതെന്നും പുതിയ ചീഫ്‌ടെയിൻ പതിപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.