മൊത്തവില സൂചിക കുറഞ്ഞു

ചൊവ്വ, 17 ഫെബ്രുവരി 2015 (10:23 IST)
ജനുവരിയില്‍ രാജ്യത്തിന്റെ മൊത്തവില സൂചിക കഴിഞ്ഞ വര്‍ഷം ജനുവരിയിലേക്കാള്‍ 0.39% താഴ്ന്നു. ഭക്ഷ്യോല്‍പന്നങ്ങളുടെ മൊത്തവില 8% വര്‍ധിച്ചെങ്കിലും ഇന്ധന വില 10.69% കുറഞ്ഞതാണ് മൊത്തം സൂചിക താഴാന്‍ കാരണം. 2009 ജൂണില്‍ 0.4% ഇടിവ് രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

നവംബറില്‍ രേഖപ്പെടുത്തിയ വിലക്കയറ്റത്തോത് -0.17% ആയിരുന്നു. ഡിസംബറില്‍ 0.11% വര്‍ധനയുണ്ടായി. ഉല്‍പന്നങ്ങളുടെ ചില്ലറ വില്‍പന വില അടിസ്ഥാന മാക്കിയുള്ള വിലക്കയറ്റത്തോത് ജനുവരിയില്‍ 5.11% ആയിരുന്നു. ജനുവരിയില്‍ രാജ്യത്തിന്റെ മൊത്ത വില സൂചിക കഴിഞ്ഞ വര്‍ഷം ജനുവരിയിലേക്കാള്‍ താഴ്‌ന്നത് രാജ്യത്തെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് വ്യക്തമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക