ഇന്ത്യയുടെ വളര്‍ച്ച അഞ്ച് കടക്കും

ബുധന്‍, 2 ജൂലൈ 2014 (12:15 IST)
മോഡി തരംഗത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് വിലയിരുത്തി.

അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 6.5 ശതമാനമാകുമെന്നും ഫിച്ച് പറയുന്നു.തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി മുന്നോട്ടുവച്ച വാഗ്‌ദാനങ്ങള്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്നവയാണ്.

മോഡി സര്‍ക്കാര്‍ മികച്ച സാമ്പത്തിക പരിഷ്‌കരണ നടപടികളും സ്വീകരിച്ചാല്‍ 5.5 ശതമാനം വളര്‍ച്ച നടപ്പു വര്‍ഷം ഇന്തയ്‌ക്ക്  നേടാനാകുമെന്ന് ഫിച്ച് പറയുന്നു.

വെബ്ദുനിയ വായിക്കുക