സബ്‌ കോംപാക്റ്റ് എസ്‌യുവി ശ്രേണിയില്‍ ചരിത്രം മാറ്റിയെഴുതാന്‍ ഹ്യുണ്ടായ് കോന !

ചൊവ്വ, 13 ജൂണ്‍ 2017 (15:38 IST)
നീണ്ട കാത്തിരിപ്പിനൊടുവില്‍ സബ്-കോമ്പാക്ട് എസ്‌യുവി കോനയെ ഹ്യുണ്ടായ് അവതരിപ്പിച്ചു. ഹ്യുണ്ടായ് നിരയില്‍ ക്രെറ്റയ്ക്കും ടക്‌സോണിനും ഇടയിലാണ് കോനയുടെ സ്ഥാനം.  എതിരാളികളില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഓള്‍-വീല്‍ ഡ്രൈവിലാണ് ഹ്യുണ്ടായ് കോനയെ ഓപ്ഷണലായി നല്‍കുന്നത്. ഓള്‍-വീല്‍ ഡ്രൈവ് കൂടാതെ പുതിയ ഡ്യൂവല്‍-ക്ലച്ച് ഗിയര്‍ബോക്‌സ്, ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയും ഓപ്ഷണലായി കോനയില്‍ ഹ്യുണ്ടായ് അവതരിപ്പിക്കുന്നുണ്ട്.
 
മറ്റ് മോഡലുകളിലുള്ളപോലെ കസ്‌കേഡിംഗ് ഗ്രില്‍ തന്നെയാണ് കോനയിലും ഇടംപിടിച്ചിരിക്കുന്നത്. ബോണറ്റിലേക്ക് ചേര്‍ന്നിഴകി നില്‍ക്കുന്ന തരത്തിലാണ് കോനയുടെ ഗ്രില്ലുള്ളത്‍. അതേസമയം, സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിംഗ് സംവിധാനം കോനയെ ഹ്യുണ്ടായ് നിരയില്‍ വേറിട്ട് നിര്‍ത്തുന്നു. വശങ്ങളില്‍ ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും കോനയ്ക്ക് നല്‍കിയിട്ടുണ്ട്. അതോടൊപ്പമ്ം തന്നെ റിയര്‍ എന്‍ഡിലും സ്പ്ലിറ്റ് ലൈറ്റ് നല്‍കാന്‍ ഹ്യുണ്ടായ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 
 
ഹ്യുണ്ടായ്‌യുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ തത്വം തന്നെയാണ് കോനയിലും പിന്തുടര്‍ന്നിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് മുകളില്‍ ഇടംപിടിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും, HVAC കണ്‍ട്രോളുകളുമാണ് ഇന്റീരിയറില്‍ ശ്രദ്ധേയമാകുന്നത്. 118 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 113 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 175 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ എന്നീ മൂന്ന് ഓപ്ഷനുകളിലാണ് കോന എത്തുക.   
 
1.0 ലിറ്റര്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമാണ് ഹ്യുണ്ടായ് നല്‍കിയിട്ടുള്ളത്. ഏകദേശം 12.23 ലക്ഷം രൂപയിലാകും എന്‍ട്രിലെവല്‍ ഹ്യുണ്ടായ് കോന സാന്നിധ്യമറിയിക്കുക. ഹോണ്ട H-RV, നിസാന്‍ ജ്യൂക്ക്, ടൊയോട്ട C-HR എന്നിവരുമായായിരിക്കും ഹ്യുണ്ടായ് കോന മത്സരിക്കുക. 

വെബ്ദുനിയ വായിക്കുക