സംസ്ഥാനത്തെ നാടന്‍ പച്ചകറികള്‍ക്ക് വന്‍ വില വര്‍ധനവ്.വിപണികളില്‍ സാധാരണ വിലയേക്കാള്‍ മൂന്നിരട്ടി വിലയാണ് പച്ചകറികള്‍ക്ക് .
കനത്ത കാലവര്‍ഷത്തേത്തുടര്‍ന്ന് ഓണം ലക്ഷ്യമാക്കി ഒരുക്കിയ കൃഷിയിടങ്ങളില്‍ കൃഷിനാശം സംഭവിച്ചതാണ് വില വര്‍ധനവിനിടയായത്.ഇതോടെ കിഴക്കന്‍ മേഖലയിലെ നാടന്‍ പച്ചക്കറി വിപണിയിലേക്ക് തമിഴ്നാട്ടില്‍ നിന്നുള്ള മലനാടന്‍ പച്ചക്കറികള്‍ തള്ളിക്കയറാന്‍ തുടങ്ങിയിരിക്കുകയാണ്. കര്‍ഷകരാണ് ഇതിന് ഇതിനു മുന്‍കയ്യെടുക്കുന്നത്.
ഇതിലൂടെ കൃഷിയിലുണ്ടായ നഷ്ടം കത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികള്‍ക്കും മൂന്നിരട്ടിയാണ് വില.തേനിയിലും കമ്പത്തും 20 രൂപയ്ക്കു വരെ ലഭിക്കുന്ന തക്കാളിക്ക് വില 60 രൂപായാണ് വില.
വെണ്ടയ്ക്കയുടെയും പയറിന്റെയും കബേജിന്റെയും കാരറ്റിന്റേയും വിലയില്‍ സമാനമായ വര്‍ധനവാണുണ്ടായിരിക്കുന്നത്.വിപണികളില്‍ നാടന്‍ വാഴക്കുലകള്‍ മാത്രമാണ് കാര്യമായി എത്തുന്നത്. വാളകത്തും മാറാടിയിലും തുടങ്ങിയ സ്വതന്ത്ര കര്‍ഷക വിപണിയിലും സമാനമായ അവസ്ഥയാണ് ഉള്ളത്.