നെറ്റ്‌വര്‍ക്ക് സര്‍വ്വീസ് നിശ്ചലമായ ഐഡിയ ഉപഭോക്താക്കള്‍ക്ക് സൌജന്യ ടോക്‌ടൈം നല്കി; ടോക്‌ടൈം കിട്ടിയ മിക്ക ഉപഭോക്താക്കളും കോള്‍ ചെയ്യാന്‍ കഴിയാതെ വലഞ്ഞു

തിങ്കള്‍, 4 ജൂലൈ 2016 (08:23 IST)
ശനിയാഴ്ച മണിക്കൂറുകളോളം സേവനം നിലച്ചതിന് പകരമായി ഐഡിയ സെല്ലുലര്‍ ഉപഭോക്താക്കള്‍ക്ക് നല്കിയത് 100 മിനിറ്റ് സൌജന്യ ടോക്‌ടൈം. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ ആയിരുന്നു കമ്പനി സൌജന്യസേവനം അനുവദിച്ചത്. എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ച സൌജന്യസേവനം ഉപയോഗിക്കാന്‍ കഴിയാതെ വലഞ്ഞവരാണ് മിക്ക ഉപഭോക്താക്കളും.
 
മിക്കവര്‍ക്കും ഏറെ നേരം ഡയല്‍ ചെയ്തതിനു ശേഷമാണ് കോള്‍ വിളിക്കാന്‍ കഴിഞ്ഞത്. വിളിക്കാന്‍ കഴിയാത്തവര്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. അതേസമയം, സൌജന്യം ലഭിച്ചില്ലെങ്കിലും ആവശ്യത്തിന് വിളിക്കാനെങ്കിലും കഴിഞ്ഞാല്‍ മതി എന്ന നിലപാടിലാണ് ഉപഭോക്താക്കള്‍.

വെബ്ദുനിയ വായിക്കുക