അതേസമയം പുതുതായി ആരംഭിക്കാൻ പോകുന്ന ഡെവലപ്പ്മെന്റ് സെന്റിലേക്ക് കമ്പനി റിക്രൂട്ട്മെന്റ് നടപടികൾക്ക് തുടക്കം കുറിച്ചു. ലിങ്ക്ഡ് ഇൻ വഴിയും ഐബിഎം വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗ ഭീതി തുടരുന്നതിനാൽ വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും കമ്പനിയുടെ പ്രവർത്തനം.