കഴിഞ്ഞ ജൂലൈയിലാണ് ക്രേറ്റ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മോഡലാണ് ഇത്. കൂടാതെ വില്‍പ്പനയ്‌ക്കെത്തിയ വിദേശ വിപണികളിലും ഉജ്വല വരവേല്‍പ്പാണു ക്രേറ്റ നേടിയത്. മറ്റു പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തില്‍ വലിയ മാറ്റമൊന്നുമില്ലാതെയാവും ക്രേറ്റ ആനിവേഴ്‌സറി എഡീഷനും എത്തുന്നത്.
എന്നാല്‍ ബോഡിയില്‍ ചില മാറ്റങ്ങളുമായാണ് ക്രേറ്റ എത്തുന്നത്. പില്ലറുകള്‍ക്കും റൂഫിനും കറുപ്പ് നിറവും പാര്‍ശ്വങ്ങളില്‍ ഗ്രേ-റെഡ് സ്ട്രിപ്പുമാണ് പുതിയ ക്രേറ്റയിലെ പ്രധാന സവിശേഷതകള്‍. അകത്തളത്തില്‍ സീറ്റുകള്‍ക്കു പുതിയ നിറം നല്‍കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വാഹനം ലഭ്യമാകാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തില്‍ താഴെയെത്തിക്കാനായി ക്രേറ്റയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.