കൂടുതല്‍ പുതുമയും കരുത്തുമായി ഹ്യുണ്ടായി സാൻട്രോ വീണ്ടും എത്തുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണക്കാരുടെ ഇഷ്ട ചെറുകാറായി വാണിരുന്ന സാൻട്രോ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
വരുന്ന ഓഗസ്റ്റിലാകും സാൻട്രോയുടെ പുതിയ മോഡല്‍ എത്തുന്നത്. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ചെറു കാര്‍ ആയതിനാല്‍ തന്നെ വില വര്‍ദ്ധനവില്ല. മൂന്നു ലക്ഷം രൂപയിൽ താഴെ (എക്സ് ഷോറൂം)യാണ് വില പ്രതീക്ഷിക്കുന്നത്.
വില കുറവാണെങ്കിലും ചെറു കാറുകളെ ഇഷ്ടപ്പെടുന്നവരെ തൃപ്തരാക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ പുതിയ സാന്ട്രോയിലുമുണ്ടാകും. ഒരു കുടുംബത്തിന് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്നതാകും വരാനിരിക്കുന്ന മോഡല്‍.