ഒറ്റ ചാർജിൽ 452 കിലോമീറ്റർ ഓടും, ഹ്യൂണ്ടായ്‌യുടെ കോന ഇലക്ട്രിക് എസ്‌യുവിക്ക് ഇന്ത്യയിൽ മികച്ച തുടക്കം

ശനി, 20 ജൂലൈ 2019 (16:12 IST)
തങ്ങളുടെ അദ്യ ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യ ലിമിറ്റഡ്. കോന ഇലക്ട്രിക് എസ്‌യുവിയെ ഈ മാസം ഒൻപതിനാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെത്തിച്ച് വെറും പത്ത് ദിവസത്തിനകം 120 ബുക്കിംഗുകളാണ് കോന ഇലക്ട്രിക് എസ്‌യു‌വി സ്വന്തമാക്കിയത്.
 
രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലർഷിപ്പുകൾ വഴിയാണ് കോന ഇലക്ട്രിക് എസ്‌യുവിയെ ഹ്യൂണ്ടായ് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. വാഹനത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനുമായി നിരവധിപേർ ഡീലർഷിപ്പുകളിൽ എത്തുന്നുണ്ട് എന്ന് ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യ ലിമിറ്റഡ് വിൽപ്പന വിഭാഗം മേധാവി വികാസ് ജെയിൻ പറഞ്ഞു. 
 
136 ബിഎച്ച്‌പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്ന മോട്ടോറണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ 39.2 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ് ഇതിനു വേണ്ട വൈദ്യുതി നൽകുന്നത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കോന ഇലക്ട്രിക് എസ്‌യുവിക്കാവും വഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.7 സെക്കൻഡുകൾ മതി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
 
സാധാരണ കോനയിൽനിന്നും ഗ്രില്ലിലും വീലുകളിലുമാണ് ഇലക്ട്രിക് കോണയിൽ വ്യത്യസം കൊണ്ടുവന്നിട്ടുള്ളത്. 25.30 ലക്ഷമാണ് നിലവിൽ വാഹനത്തിന്റെ വില. വൈദ്യുതി വാഹനത്തിനുള്ള ജി എസ് ടി ഇളവും മറ്റ് ആനുകൂല്യങ്ങളുമാകുമ്പൊൾ 1.40 ലക്ഷം രൂപയോളം വാഹനത്തിന് കുറഞ്ഞേക്കും. മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടിയാണ് കമ്പനി വാഹനത്തിന് നൽകുന്നത്. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും നൽകുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍