വിവാഹ വാർത്ത നിഷേധിച്ചു, നടൻ അർജുനെതിരെ മീ ടൂ ആരോപണം, ഇപ്പോൾ അമ്മയാകാനൊരുങ്ങുന്നു; ശ്രുതിക്കെതിരെ ഉയർന്ന വിവാദങ്ങൾ
തമിഴ് നടൻ അർജുൻ സർജയ്ക്കെതിരെ മീ ടൂ ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്രുതി ഹരിഹരൻ വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോൾ അമ്മയാകുന്ന സന്തോഷം പുറത്ത് വിടുകയാണ് ശ്രുതി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശ്രുതി വിവരം പുറത്തു വിട്ടത്. ബേബി ബംപ് കാണുന്ന വിധത്തിലുള്ള ചിത്രം ബ്ലര്‍ ചെയ്ത് പോസ്റ്റ് ചെയ്ത ശ്രുതി തന്നെ സംബന്ധിച്ച് ഇത് പുതിയൊരു തുടക്കമാണെന്ന് കുറിച്ചു.
എന്നാല്‍ അര്‍ജുനെതിരേ പോലീസില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രേഖപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്. നടനും നര്‍ത്തകനുമായ രാംകുമാറാണ് ശ്രുതിയുടെ ഭര്‍ത്താവ്. മലയാളിയായ ശ്രുതി ഹരിഹരന്‍ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സോളോ, നിപുണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.