ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള ഡെ ടൈം റണ്ണിംഗ് ലാമ്പ്, ഹെക്സാഗണൽ ഗ്രിൽ, പുതിയ ബംബര്‍, പുതിയ രൂപത്തിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പ് എന്നിങ്ങനെയുള്ള മനോഹരമായ സവിശേഷതകളുമായാണ് ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ് എത്തുക.
ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. കൂടാതെ, മികച്ച രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവയും വാഹനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്, ബ്ലൂ, മെറൂൺ എന്നീ കളർ സ്കീമിലാണ് വാഹനം വിപണിയിലെത്തുക.
1.2 ലിറ്റർ കാപ്പ പെട്രോൾ എൻജിനും 1.1ലിറ്റർ ത്രീ സിലിണ്ടർ യു2 വിജിടി എൻജിനുമാണ് ഈ വാഹനത്തിന് കരുത്ത് നല്‍കുന്നത്. പുതിയ ഗ്രാന്റ് ഐ10 വിപണിയിലെത്തുന്നതോടെ എൻട്രിലെവൽ ഫോഡ് ഫിഗോ, ഷവർലെ ബീറ്റ്, ടാറ്റ ടിയാഗോ എന്നീ വാഹനങ്ങളോടായിരിക്കും മത്സരിക്കുക.