സാങ്കേതികതലത്തിൽ മാറ്റമൊന്നുമില്ലാതെ തന്നെയാണ് ‘2016 ഡ്രീം യുഗ’ എത്തുന്നത്. 110 സി സി, എയർ കൂൾഡ്, നാലു സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണ് ഡ്രീം യുഗയ്ക്കുള്ളത്. പരമാവധി 8.63 എൻ എം ടോർക്കും 8.25 ബി എച്ച് പി കരുത്തുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.
ഹോണ്ട ഇകോ ടെക്നോളജി യുടെ പിൻബലത്തിലുള്ള ഈ ബൈക്കിനു മികച്ച ഇന്ധനക്ഷമതയും എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ട്യൂബ്രഹിത ടയർ, വിസ്കസ് എയർ ഫിൽറ്റർ, പരിപാലനം ആവശ്യമില്ലാത്ത ബാറ്ററി എന്നിവയും ബൈക്കിൽ ഹോണ്ട ലഭ്യമാക്കുന്നുണ്ട്.