ചെറുകാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് സ്പോര്‍ട്സ് യൂടിലിറ്റി കാര്‍ ഇന്ത്യയിലേക്കെത്തിക്കുന്നു. ടുഎസ്ജെ എന്ന് പേരിട്ടിരിക്കുന്ന കാര്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ നിരത്തുകളില്‍ ചീറി പായുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ ഭാഗമായി കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനായി മൂന്ന് യൂണിറ്റുകള്‍ എത്തിക്കുകയും ചെയ്തു.
ഹോണ്ട മൊബിലിയോയുടെ വലുപ്പമുണ്ടെങ്കിലും നീളത്തില്‍ മറ്റു ഹോണ്ട കോംപാക്ട് കാറുകളേക്കാള്‍ അല്പം കുഞ്ഞനായിരിക്കും ടുഎസ്ജെ കോംപാക്ട്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം പുറത്തിറങ്ങും. 1.5 ലീറ്റര്‍ ഐ-വിടെക് പെട്രോള്‍ എഞ്ചിനും 1.5 ലീറ്റര്‍ ഐ-ഡിടെക് ഡീസല്‍ എഞ്ചിനും വാഹനത്തിന് കരുത്ത് പകരും. ടുഎസ്ജെയുടെ വിലയെ സംബന്ധിച്ച കാര്യങ്ങളില്‍ ഒന്നും വ്യക്തത കൈവന്നിട്ടില്ല.