കഴിഞ്ഞ വര്‍ഷത്തെ സ്കൂട്ടര്‍ കയറ്റുമതിയില്‍ ഹീറോ മോട്ടോ കോര്‍പ് ഒന്നാമത്. വിവിധ രാജ്യങ്ങളിലേക്കായി 84,690 സ്കൂട്ടറുകള്‍ കയറ്റുമതി നടത്തിയാണ് മോട്ടോ കോര്‍പ് ഒന്നാമതെത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തമായ മുന്നേറ്റങ്ങളാണ് നടത്തിയത്. ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി പോലുള്ള രാജ്യങ്ങളിള്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതാണ് അവര്‍ക്ക് നേട്ടമായത്. അതേസമയം ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യക്ക് (എച്ച്എംഎസ്ഐ) 2014ല്‍ 79,184 സ്കൂട്ടറുകളായിരുന്നു കയറ്റുമതി; 2013നെ അപേക്ഷിച്ച് 85 ശതമാനത്തോളം അധികമാണിത്.
നിലവില്‍ രണ്ടു സ്കൂട്ടറുകളാണു ഹീറോ മോട്ടോ കോര്‍പിന്റെ ശ്രേണിയിലുള്ളത്: ’പ്ളഷര്‍, ’മാസ്ട്രോ. വൈകാതെ രണ്ടു പുതിയ സ്കൂട്ടറുകള്‍ കൂടി പുറത്തിറക്കാന്‍ ഹീറോ മോട്ടോ കോര്‍പിനു പദ്ധതിയുണ്ട്: 110 സി സി വിഭാഗത്തില്‍ ’ഡാഷ്, 125 സി സി വിഭാഗത്തില്‍ ’ഡെയര്‍ എന്നിവയാണു കമ്പനി അവതരിപ്പിക്കുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.