അടിമുടി കറുപ്പിൽ കുളിച്ചാണ് ഹാരിയർ ബ്ലാക്ക് എഡിഷന്റെ വരവ്. ഗ്ലോസി ബ്ലാക്കാണ് നിറം. ഇതിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ 17 ഇഞ്ച് ബ്ലാക്ക് സ്റ്റോൺ അലോയ് വീലുകളും നൽകിയിരിക്കുന്നു. മുന്നിലേയും പിന്നിലേയും ബ്ലാക് സ്കിഡ് പ്ലേറ്റുകളും ആ എലെഗന്റ് ശൈലിയോട് ചേർന്ന് നിൽക്കുന്നു. ഹെഡ്‌ലാമ്പുകൾക്ക് ഗ്രേ ഫിനിഷും നൽകിയിരിക്കുന്നു.
ഇന്റീരിയറും പൂർണമായും കറുപ്പണിഞ്ഞിട്ടുണ്ട് .റഗുലർ ഹാരിയറിൽ ബ്രൗൺ ലെതർ സീറ്റുകളായിരുന്നു എങ്കിൽ ബ്ലാക് എഡിഷനിൽ ബ്ലാക്ക് ലെതർ സീറ്റുകളാണ് നൽകിയിരിക്കുന്നത്. ബ്ലാക് സ്റ്റോൺ ഡാഷ് ബോർഡിൽ ഗ്രേ ഫിനിഷും കാണാം. പൂർണമയും കറുപ്പ് നിറത്തെ അടിസ്ഥാനപ്പെടുത്തിയ ചെറിയ ഡിസൈൻ മാറ്റങ്ങൾ ഒഴിച്ചാൽ മറ്റു മാറ്റങ്ങൾ ഒന്നും ബ്ലാക് എഡിഷനിൽ ഇല്ല
140 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.