ജിഎസ്ടി തിരിച്ചടിയുണ്ടാക്കുമോ ?; സിനിമകള്‍ക്ക് ഇരട്ട നികുതി ചുമത്തില്ലെന്ന് ധനമന്ത്രി

ചൊവ്വ, 6 ജൂണ്‍ 2017 (19:14 IST)
ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ടി നികുതി ചുമത്തില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്.

ജിഎസ്ടി വരുമ്പോള്‍ ടിക്കറ്റ് വില ഉയരുമെന്ന ആശങ്ക പരിഹരിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നികുതി നഷ്ടം നര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി പ്രാബല്യത്തില്‍ എത്തുന്നതോടെ സിനിമ മേഖലയ്ക്ക് കനത്ത പ്രതിസന്ധി നേരിടുമെന്നുള്ള ആശങ്ക അറിയിച്ചുകൊണ്ട് ഫെഫ്ക ഭാരവാഹികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധനമന്ത്രിക്ക് കത്തയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടനാ ഭാരവാഹികള്‍ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക