സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ, പവന് 34,400 രൂപയായി

വെള്ളി, 15 മെയ് 2020 (12:15 IST)
സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 രൂപയായി. 4,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വർണവില 34,00 രൂപയായിരുന്നു. മെയ് ഒന്നിന് 33,400 രൂപയുണ്ടായിരുന്ന സ്വർണവില 15 ദിവസം കൊണ്ടാണ് 34,400ലേക്കെത്തിയത്.
 
ദേശീയ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്.വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണവില ഉയരുന്നതിന് കാരണം.യുഎസിനും ചൈനക്കും ഇടയിൽ വർധിച്ചുവരുന്ന നയന്തന്ത്ര ബന്ധങ്ങളിലെ അസ്ഥിരതയും സ്വർണത്തിന്റെ ഡിമാന്റ് കൂട്ടി.
 
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്‌സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍