സ്വര്‍ണവിലയില്‍ ഇടിവ്

ബുധന്‍, 16 ജൂലൈ 2014 (11:36 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 21,040 രൂപയായിരുന്നു പവന്‍ വില.

അതേസമയം, അന്താരാഷ്ട്ര വിപണിയിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം ഔണ്‍സിന് 1.97 ഡോളര്‍ ഉയര്‍ന്ന് 1,308.27 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയിലായിരുന്നു.

വെബ്ദുനിയ വായിക്കുക