സ്വര്‍ണവില ഉയര്‍ന്നു, പവന് 80 രൂപ കൂടി

തിങ്കള്‍, 4 ജനുവരി 2016 (10:26 IST)
പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ കുറവിനു ശേഷം സ്വര്‍ണവിലയില്‍ വര്‍ദ്ധന. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 18, 920 രൂപയായി.
 
അതേസമയം, ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ദ്ധിച്ച് 2365 രൂ‍പയാണ് വില. 18, 840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
 
ആഗോളവിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തരവിപണിയില്‍ ഉണ്ടായത്.

വെബ്ദുനിയ വായിക്കുക