ജിഡിപി തുടർച്ചയായ നാലാം സാമ്പത്തിക പാദത്തിലും ഉയർന്നു, 8.4 ശതമാനം വളർച്ച

ചൊവ്വ, 30 നവം‌ബര്‍ 2021 (21:57 IST)
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ തുടർച്ചയായ നാലാം സാമ്പത്തിക പാദത്തിലും വർധന. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപി നിരക്ക് 8.4 ശതമാനമാണ് ജിഡിപി നിരക്ക്. ജൂലൈ - സെപ്റ്റംബർ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്. ഏപ്രിൽ - ജൂൺ മാസത്തിൽ 20.1 ശതമാനം വർധന രേഖപ്പെടുത്തിയ ശേഷമാണ് ജിഡിപി വളർച്ചയിൽ ഇടിവുണ്ടായത്.
 
മുൻവർഷം ഇതേ കാലയളവിൽ ജിഡിപിയിൽ 7.4 ശതമാനം ഇടിവാണ് ഉണ്ടായതെങ്കിൽ ഇക്കുറി 8.4 ശതമാനം വർധിച്ചു.മാനുഫാക്ചറിങ് സെക്ടറിൽ 5.5 ശതമാനം വളർച്ചയും നിർമാണ മേഖല 7.5 ശതമാനം വളർച്ചയും രേൽഹപ്പെടുത്തി.  ഖനന മേഖലയിൽ വളർച്ച 15.4 ശതമാനമാണ്. പൊതുഭരണം പ്രതിരോധം മറ്റ് സേവന മേഖലകളിൽ 17.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ഹോട്ടൽ, ട്രാൻസ്പോർട്ട്, ആശയവിനിമയം, ബ്രോഡ്കാസ്റ്റ് സേവന സെക്ടറുകളിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍