ഇഷാന്‍ കിഷനോ സൂര്യകുമാര്‍ യാദവോ? ഒടുവില്‍ ടോസിട്ട് മുംബൈ ഇന്ത്യന്‍സ്; നിലനിര്‍ത്തുക ഈ താരത്തെ

ചൊവ്വ, 30 നവം‌ബര്‍ 2021 (19:49 IST)
ഐപിഎല്ലില്‍ മെഗാ ലേലത്തിനു മുന്‍പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന് വിവിധ ഫ്രാഞ്ചൈസികള്‍ തീരുമാനിച്ചു. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയുമാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് പേരുകള്‍. വിദേശ താരമായി കിറോണ്‍ പൊള്ളാര്‍ഡിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിച്ചു. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നീ രണ്ട് താരങ്ങളില്‍ ഒരു താരത്തെ നിലനിര്‍ത്താനാണ് മുംബൈ ഫ്രാഞ്ചൈസി തീരുമാനിച്ചത്. ഇതില്‍ ഏത് താരത്തെ നിലനിര്‍ത്തണമെന്ന് തീരുമാനിക്കാന്‍ ഫ്രാഞ്ചൈസി ടോസ് ഇടുകയാണ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടോസില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഭാഗ്യം തുണച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇഷാന്‍ കിഷനെ ലേലത്തില്‍ എടുക്കാനാണ് ഇനി മുംബൈ ശ്രമിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍