ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഫോണ്‍ ലഭിക്കുന്നത് ഇനിയും വൈകും. 251 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത സ്മാര്‍ട്‌ഫോണ്‍ നേരത്തെ ജൂണ്‍ 30ന് ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ജൂലൈ ഏഴുമുതല്‍ മാത്രമേ ഫോണ്‍ നല്കുന്നത് ആരംഭിക്കുകയുള്ളൂ എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഇത് എന്നതിനാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
അതേസമയം, ഏകദേശം രണ്ടുലക്ഷം ‘ഫ്രീഡം 251’ ഹാന്‍ഡ്‌സെറ്റുകള്‍ തയ്യാറായിക്കഴിഞ്ഞതായി റിംഗിങ് ബെല്‍സ് സ്ഥാപകനും സി ഇ ഒയുമായ മോഹിത് ഗോയല്‍ വ്യക്തമാക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് സ്മാര്‍ട്ഫോണ്‍ 251 എന്നതിനാല്‍ ഫോണ്‍ വിപണിയില്‍ എത്തുന്നതിനു മുമ്പ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും മോഹിത് ഗോയല്‍ വ്യക്തമാക്കി.
മുമ്പ് നല്കിയ ഒരു അഭിമുഖത്തില്‍ ജൂണ്‍ 30 മുതല്‍ ഫോണ്‍ നല്കിത്തുടങ്ങുമെന്ന് മോഹിത് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ആദ്യം ബുക്ക് ചെയ്ത ആളുകള്‍ക്ക് ഫോണ്‍ എത്തിച്ചുകഴിഞ്ഞാല്‍ ആദ്യതവണ ഫോണ്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കായി അടുത്ത രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചു. അതുകൊണ്ടു തന്നെ, ഉല്പന്നം പുറത്തിറങ്ങുന്നതു വരെ തങ്ങള്‍ മൌനത്തിലായിരിക്കും. നിലവില്‍, നാല് ഇഞ്ച് വലുപ്പം ഉള്ള രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണ്‍ ആണ് തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.