വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്ക് തുടരുന്നു

തിങ്കള്‍, 14 ജൂലൈ 2014 (11:16 IST)
വിദേശ നിക്ഷേപത്തിന്റെ കാര്യം ഇങ്ങനെയാണ്. വരാന്‍ തുടങ്ങിയാല്‍ ഒരന്തവും കുന്തവും ഉണ്ടാകില്ല. ഇപ്പോഴാകട്ടേ രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ സാന്നിദ്ധ്യമുണ്ടായതോടെ വിദേശ നിക്ഷേപകര്‍ നിക്ഷേപം നടത്താന്‍ കൂടുതലായി എത്തിക്കൊണ്ടിര്‍ക്കുന്നതായാണ് വാര്‍ത്തകള്‍.
 
സെക്യൂരീറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ  (സെബി) ജൂലായ് 11 വരെയുള്ള കണക്കുപ്രകാരം 16,791 കോടി രൂപയാണ് കടപ്പത്ര - ഓഹരി വിപണികളിലായി ഈമാസം ഇന്ത്യ നേടിയത്.

എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി  നിക്ഷേപകര്‍ക്ക്  നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ വരും മാസങ്ങളിലും വിദേശ നിക്ഷേപം വര്‍ദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
 
ഓഹരി വിപണി ഈമാസം ജൂലായ് 11വരെ  7,505 കോടി രൂപ സ്വന്തമാക്കിയപ്പോള്‍ കടപ്പത്ര വിപണി നേടിയത്  9,286 കോടി രൂപയാണ്. 

വെബ്ദുനിയ വായിക്കുക