വിദേശ നാണയ ശേഖരത്തില്‍ ഇടിവ്
വിദേശ നാണയ ശേഖരത്തില്‍ ഇടിവ്.രൂപയുടെ മൂല്യത്തിന് സ്ഥിരത നല്‍കാനായി റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ഇടിവിന് കാരണമായത്. കഴിഞ്ഞ വാരത്തില്‍ വിദേശ നാണയ ശേഖരം 161 കോടി ഡോളര്‍ കുറഞ്ഞ് 31,569.7 കോടി ഡോളറിലെത്തി.
ഈമാസം ആദ്യവാരത്തില്‍ വിദേശ നാണയ ശേഖരത്തില്‍ 132 കോടി ഡോളറിന്റെ ഇടിവ് നേരിട്ടിരുന്നു.റിസര്‍വ് ബാങ്ക് പുറത്തിറക്കിയ രേഖകളില്‍ കഴിഞ്ഞവാരം വിദേശ നാണയ ആസ്‌തി 159.9 കോടി ഡോളര്‍ കുറഞ്ഞ് 28,876.4 കോടി ഡോളറായെന്നാണ് പറയുന്നത്.
അന്താരാഷ്‌ട്ര നാണയ നിധിയിലെ കരുതല്‍ ധന ശേഖരം കഴിഞ്ഞവാരം 44 ലക്ഷം ഡോളര്‍ കുറഞ്ഞ് 166.6 കോടി ഡോളറിലെത്തി.സ്വര്‍ണ ശേഖരം 2,093.3 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടരുകയാണ്.