പ്രളയസെസ് ഒഴിവാക്കുന്നതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക വസ്‌തുക്കൾക്കും വില കുറയും. അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയിരുന്നത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. 2019 ആഗസ്റ്റ് മുതൽ ഏർപ്പെടുത്തിയ സെസിലൂടെ 1,600 കോടി പിരിച്ചെടുക്കാൻ കഴിഞ്ഞതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കാർ, ബൈക്ക്, ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, സിമന്‍റ്, പെയിന്‍റ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം സെസ് ചുമത്തിയിരുന്നു. ഇതോടെ ഇവയുടെ വിലയിലും കുറവുണ്ടാകും.