രാജ്യത്ത് 151 ആധുനിക സ്വകാര്യതീവണ്ടികൾ വരുന്നു, കേരളത്തിന് മൂന്നെണ്ണം

ഞായര്‍, 1 ഓഗസ്റ്റ് 2021 (08:55 IST)
രാജ്യത്ത് 12 ക്ലസ്റ്ററുകളിലായി 151 സ്വകാര്യ തീവണ്ടികൾ തുടങ്ങുന്നതിനുള്ള ടെൻഡറുകൾ തുറന്നു. ഇതിൽ മൂന്നെണ്ണം കേരളത്തിലായിരിക്കുമെന്നാണ് സൂചന. ദിവസേനയുള്ള എറണാകുളം-കന്യാകുമാരി, ആഴ്ചയിൽ മൂന്നുദിവസമുള്ള കൊച്ചുവേളി-ലുംഡിങ് (അസം), കൊച്ചുവേളി-എറണാകുളം തീവണ്ടികളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.
 
2019-20 കാലത്തുമാത്രം അഞ്ചുകോടി വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്ക് ബർത്തോ സീറ്റോ അനുവദിക്കാൻ റെയിൽവേയ്ക്കായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ തീവണ്ടി സർവീസ് നടത്താൻ അനുവദിക്കുന്നത്. വന്ദേഭാരത്, തേജസ് എന്നിയടക്കമുള്ള തീവണ്ടികളിൽ കോച്ചുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍