സമ്പദ്ഘടനയിലെ ഉണർവും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച് ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്കിൽ രാജ്യത്തിന്റെ റേറ്റിങ് പരിഷ്‌കരിച്ചത്. കൊവിഡിനെ തുടർന്നുണ്ടായ അടച്ചിടലിൽ നിന്നും രാജ്യം വിമുക്തമാവുമ്പോൾ വളർച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലും വേഗത്തിലാകുമെന്നാണ് ഫിച്ചിന്റെ വിലയിരുത്തൽ.