അവന്റഡോര്‍ നിരയില്‍ ഏറ്റവും കരുത്തുറ്റ മോഡലായ ലംബോര്‍ഗിനി സെന്റെനാരിയോ എത്തുന്നു. ലംബോര്‍ഗിനിയുടെ സ്ഥാപകനായ ഫെറൂസിയോ ലംബോര്‍ഗിനിയുടെ നൂറാം ജന്മവാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയെ കമ്പനി നിര്‍മ്മിച്ചത്. കൂപ്പെ, കണ്‍വേര്‍ട്ടബിള്‍ എഡിഷനുകളിലായി 40 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിച്ച സെന്റനാരിയോയ്ക്ക് 1.9 അമേരിക്കന്‍ ഡോളര്‍ ഏകദേശം 13 കോടി രൂപയാണ് വിപണി വില.
കസ്റ്റം ബ്ലാക് കാര്‍ബണ്‍ ഫൈബറിലും ബ്ലൂ നെതൂന്‍സ് ആക്‌സന്റിലുമാണ് സെന്റെനാരിയോയെ ലംബോര്‍ഗിനി എത്തിക്കുന്നത്. ലെതറിലും അല്‍ക്കാന്തരയിലും തീര്‍ത്ത ഇന്റീരിയറിലും സമാന കളര്‍ സ്‌കീം തന്നെയാണ് ലംബോര്‍ഗിനി നല്‍കുന്നത്. 6.5 ലിറ്റര്‍ V12 എഞ്ചിനാണ് സെന്റെനാരിയോയ്ക്ക് കരുത്തേകുന്നത്. 749 ബി എച്ച് പി കരുത്തും 688 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചില്‍ ഉത്പാദിപ്പിക്കുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സെന്റെനാരിയോയ്ക്ക് കേവലം 2.8 സെക്കന്‍ഡ് മതിയെന്ന് കമ്പനി അറിയിച്ചു.