‘ഡുക്കാട്ടി’യുടെ സൂപ്പര്‍ താരം ‘1299 സൂപ്പര്‍ ലെഗെര’ ഇന്ത്യന്‍ വിപണിയിലെത്തി. കാര്‍ബണ്‍ ഫൈബര്‍ സ്വിങ് ആം, മോണോ കോക്ക് ഫ്രെയിം, ഫെയറിങ് എന്നീ സവിശേഷതകളുമായി ഡുക്കാട്ടിയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ബൈക്ക് എന്ന പ്രത്യേകതയാണ് ലെഗേരെയയ്ക്കുള്ളത്. അലൂമിനിയം ടൈറ്റാനിയം സംയുക്തത്തിലാണ് ബൈക്കിന്റെ ഇന്ധന ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. 1.2 കോടി രൂപയാണ് ബൈക്കിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
ഡുക്കാട്ടിയുടെ ഏറ്റവും കരുത്തുള്ള 1,285 സി.സി. എല്‍ട്വിന്‍ സൂപ്പര്‍ ക്വാഡ്രോ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 215 പി.എസ്. കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ക്വിക്ക് ഷിഫ്റ്ററോടെയുള്ള ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്ലൈഡ് കണ്‍ട്രോള്‍, എ.ബി.എസ്. സിസ്റ്റം, ഡുക്കാട്ടി പവര്‍ ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോളുമായി യോജിപ്പിച്ചിരിക്കുന്ന 6ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നീ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.