നേരിട്ടുള്ള നികുതി വരുമാനത്തില്‍ വര്‍ധനവ്
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നികുതി വരുമാനത്തില്‍ വര്‍ധനവ്.ഏപ്രില്‍ - നവംബര്‍ കാലയളവില്‍ നേരിട്ടുള്ള നികുതി വരുമാനത്തില്‍ 5.67 ശതമാനം വര്‍ധനവാണുണ്ടായത്. 3.29 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ച വരുമാനം.
പരോക്ഷ വരുമാനത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതിലൂടെ 3.28 ലക്ഷം കോടിയാണ് സര്‍ക്കാരിന് ലഭിച്ചത്. നികുതിയിനത്തില്‍ 13.6 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇത് നേടണമെങ്കില്‍ പരോക്ഷ നികുതിയില്‍ 20% വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്.