ഡീസല്‍ വിലപ്പനയില്‍ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (16:58 IST)
ക്രൂഡ് ഓയില്‍ വില്‍ കുത്തനെ ഇടിഞ്ഞതൊടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ പൊതുവിപണിയില്‍ നിന്ന് കൊയ്യുന്നത് കൊള്ളലാഭമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ വില അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നുണ്ടെങ്കിലും ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യിലാണെന്നതാണ് എണ്ണക്കമ്പനികള്‍ക്ക് ഗുണകരമായത്.

നിലവില്‍ ഡീസല്‍ വില്‍പ്പനയിലൂടെ ലിറ്ററിന് 3.56 രൂപയാണ് എണ്ണക്കമ്പനികള്‍ നേടിക്കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ 1.90 രൂപയായിരുന്ന ലാഭമാണ് ഇരട്ടിയോളമായത്. വിപണിവില അന്താരാഷ്ട്രമൂല്യത്തേക്കാള്‍ കൂടുതലാണെന്നും ഇത് കുറയ്ക്കാന്‍ തയ്യാറാണെന്നും എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ നേരത്തെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറാകാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷ്ന്റെ അനുമതി ഇല്ലാതെ ഇക്കാര്യ്ത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാനാകില്ല. റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക