ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്
ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്. വില ബാരലിന് 50.04 ഡോളറില്‍ നിന്ന് 49.73 ഡോളറിലേക്ക് ക്രൂഡോയില്‍ വില കുറഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 63 ഡോളറില്‍ നിന്ന് 59.01 ഡോളറായി ഇടിഞ്ഞു. ഇന്നലെ ഒരു ഘട്ടത്തില്‍ ബ്രെന്റ് വില 58 ഡോളറായി കുറഞ്ഞിരുന്നു.
അമേരിക്കയില്‍ ആഭ്യന്തര ഉത്‌പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ദ്ധിക്കുകയും ക്രൂഡോയില്‍ ഇറക്കുമതി അഞ്ച് ശതമാനം വരെ കുറച്ചതുമാണ് വില കുറയാന്‍ കാരണമായത്.അമേരിക്കയുടെ ആഭ്യന്തര ക്രൂഡ് ഉത്‌പാദനം കഴിഞ്ഞവാരം 14.3 മില്യണ്‍ ബാരല്‍ വര്‍ദ്ധിച്ചെന്ന ഔദ്യോഗിക രേഖകള്‍ പുറത്തുവന്നിരുന്നു. ഇതാണ് ഇന്നലെ ക്രൂഡോയില്‍ വിലയിടിയാനിടയാഇക്കിത്.