ചൈനയുടെ മാന്ദ്യഭീഷണി: ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നതായുള്ള സൂചനകള്‍ പുറത്തുവന്നതൊടെ രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ബ്രന്റ് ക്രൂഡ് രണ്ട് ശതമാനം താഴ്ന്ന് ബാരലിന് 53.11 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് ക്രൂഡ് 47.15 ഡോളര്‍ നിരക്കിലുമാണ്.
ഇത് നാല് മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ്. ഏഷ്യന്‍ ഓഹരി വിപണി, പ്രത്യേകിച്ച് ചൈനീസ് വിപണി കൂപ്പുകുത്തിയത് ക്രൂഡ് വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനു പിന്നാലെ വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിച്ചതും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.